എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അബ്ദുറഹ്മാൻ അറസ്റ്റില്‍
ആലത്തൂർ ഇരട്ടക്കുളത്ത് എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ഗാർഹിക പീഡന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
അബ്ദുല്‍ റഹ്മാന്റെ ഭാര്യ പ്ലസ്ടു വിദ്യാർഥിനി കൂടിയായ 20കാരി അസ്ന ഈ മാസം 7നാണ് എലിവിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. കഴിഞ്ഞ വർഷം ഏപ്രില്‍ 20ന് ആയിരുന്നു ഇവരുടെ വിവാഹം.
മാർച്ച് 27ന് ആണ് ഭർതൃഗൃഹത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ അസ്നയെ കണ്ടെത്തിയത്. തുടർന്ന് ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ മാസം 7ന് മരിച്ചു









