അറ്റകുറ്റപ്പണി; കുതിരാന്‍ തുരങ്കത്തില്‍ ഗതാഗത ക്രമീകരണം
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗത ക്രമീകരണമേര്‍പ്പെടുത്തി
റോഡിനുതാഴെ ഉറവ രൂപപ്പെട്ട വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലണ് അറ്റകുറ്റപണി നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് ഒറ്റവരിയായാണ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയത്. കോണ്‍ക്രീറ്റ് ചെയ്തശേഷം രണ്ടാഴ്ചയെങ്കിലും ഗതാഗതക്രമീകരണം തുടരുമെന്ന് കരാര്‍ കമ്പനി അധികൃതരറിയിച്ചു.
തുരങ്കത്തിനുള്ളില്‍ സ്പീഡ് ട്രാക്കില്‍ ഒരുഭാഗത്ത് റോഡിനടിയില്‍നിന്ന് ഉറവ രൂപപ്പെട്ടിരുന്നു. ഇത് തടയുന്നതിനാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. ഉറവ രൂപപ്പെടുന്നഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ത്തിയെടുത്ത് വീണ്ടും കോണ്‍ക്രീറ്റ് ചെയ്തുറപ്പിക്കും









