ലൈംഗികാതിക്രമ പരാതി: മുൻകൂര്‍ ജാമ്യം തേടി പ്രശോഭ് സി. വത്സൻ
മണ്ണാർക്കാട് എസ്സി-എസ്റ്റി പ്രത്യേക കോടതിയെയാണ് മുൻകൂർ ജാമ്യം തേടി പ്രശോഭ് സമീപിച്ചത്.
പാലക്കാട്ടെ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിരപരാധിയാണെന്നും കള്ളക്കേസാണെന്നും ആണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം.
തനിക്കെതിരെ നടന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണെന്നും ഡിജിറ്റല്‍ തെളിവുകള്‍ വ്യാജമായി നിർമിച്ചതാണെന്നും പ്രശോഭ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രശോഭ് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു.










