കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു. കോയമ്പത്തൂർ മധുക്കര ദേശീയപാതയിലാണ് അപകടമുണ്ടായ
ഞായറാഴ്ച വൈകിട്ട് ചാവടി മേല്‍പ്പാലത്തില്‍ ആയിരുന്നു അപകടം സംഭവിച്ചത്. മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്.
പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്.
നാല് പേർക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.









