നരേന്ദ്ര മോദി നാളെ പാലക്കാട്; പരിപാടിയുടെ ഷെഡ്യൂള്‍
ഉച്ചക്ക് 2.30ന് മേഴ്സി കോളജ് ഹെലിപാഡില്‍ ഇറങ്ങും. തുടർന്ന് മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ (കാറിനുള്ളില്‍-ഓപ്പണ്‍ വാഹനം അല്ല).
മിഷൻ സ്കൂള്‍ ജംഗ്ഷൻ മുതല്‍ എസ്ബിഐ ജംഗ്ഷൻ വരെയാണ് റോഡ് ഷോ. തുടർന്ന് കോട്ടമൈതാനത്ത് പൊതുസമ്മേളനം. പൊതുസമ്മേളനത്തിനായി 12 മണി മുതല്‍ ആളുകളെ പ്രവേശിപ്പിക്കും.
വൈകീട്ട് നാല് മണിയോടെ തിരിക്കും.









