നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ
നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ (മാര്‍ച്ച് 24) രാവിലെ 11 മുതല്‍ നടക്കും. മാര്‍ച്ച് 26 ന് വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. ജില്ലയിലെ 12 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 174 നാമനിര്‍ദ്ദേശപത്രികകളാണ് വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.
ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് നാമനിര്‍ദ്ദേശപത്രികകള്‍ വരെ സമര്‍പ്പിക്കാന്‍ സാധിക്കുന്നതിനാല്‍ ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ഒന്നിലധികം നാമനിര്‍ദ്ദേശപത്രികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിമുതല്‍ വിവിധ നിയോജകമണ്ഡലങ്ങളുടെ വരണാധികാരികള്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ മേല്‍നോട്ടത്തിലാണ് സൂക്ഷ്മപരിശോധന നടത്തുന്നത്.








