ബല്‍റാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രവർത്തിക്കുന്നയാളാണെന്നും ഏകാധിപത്യ രീതിയാണ് എന്നുമാണ് ചില നേതാക്കളുടെ ആരോപണം. ബല്‍റാമിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു.
കഴിഞ്ഞ ദിവസമാണ് കെ കരുണാകരൻ ഫൗണ്ടേഷൻ്റെ പേരില്‍ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്. ഡിസിസി ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ മുപ്പതിലധികം നേതാകളുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്









