ബോർഡ് ചെയർമാൻ സ്ഥാനം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് എ വി ഗോപിനാഥ്. ഗുരുവായൂരപ്പന്റെ ഭക്തനാണ് താനെന്നും അങ്ങനെ ഒരു അവസരം വന്നാല്‍ അത് ഭാഗ്യമായി കരുതുമെന്നും എ വി ഗോപിനാഥ്
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വന്നപ്പോള്‍ എ വി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് കൂടി വേണ്ടി ഗോപിനാഥിന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം സർക്കാർ നല്‍കുമെന്ന സൂചന ഉയർന്നിരുന്നു.









