എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായേക്കുമെന്ന് സൂചന. എ.വി. ഗോപിനാഥ്-സിപിഎം തർക്കത്തില്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടു.
മുഖ്യമന്ത്രി നേരിട്ട് ഇടപ്പെടുകയും ഗോപിനാഥുമായി ചർച്ച നടത്തുകയും ചെയ്തു. പാലക്കാട് വെച്ചാണ് ചർച്ച നടത്തുന്നത്.
15 മിനിറ്റ് ചര്‍ച്ച നീണ്ടു. തുടർന്നാണ് എ.വി. ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആക്കിയേക്കുമെന്ന സൂചന വന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചിട്ടും, തന്നെ തോല്‍പ്പിച്ചതിന് പിന്നില്‍ സിപിഎമ്മി ചില നേതാക്കളാണെന്ന് എ.വി. ഗോപിനാഥ് തുറന്നടിച്ചിരുന്നു.










