ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ അജ്ഞാത വോട്ടുകള്‍. ആകെ ഒഴിവാക്കപ്പെട്ടത് 32165 വോട്ടുകള്‍. വടക്കന്തറയിലും മൂത്താന്തറയിലുമായി 1308 ‘അജ്ഞാതരെ’ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
ബി.എല്‍.ഒമാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും എസ്‌ഐആറില്‍ വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് പട്ടികയില്‍ നിന്നും അജ്ഞാതരെ ഒഴിവാക്കിയത്.
ആകെ 32165 പേരെ ഒഴിവാക്കിയപ്പോള്‍ ഇതില്‍ 593 പേർ ഇപ്പോഴും അജ്ഞാതരായി തുടരുകയാണ്.
ബൂത്തുകളിലെ 50 മുതല്‍ 65 ശതമാനം പേരെയും ബിഎല്‍ഒമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ആകെ 32,165 വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്.
കണ്ടെത്താനാകാത്ത വോട്ടർമാരില്‍ പകുതിയില്‍ കൂടുതല്‍ ‘അജ്ഞാതരാണ്’. ബൂത്ത് നമ്ബർ 63 ( വടക്കന്തറ ഡോ . നായർ ജി.യു.പി.എസ് ) ല്‍ ആകെ ഒഴിവായത് 470 വോട്ടർമാരാണ്.










