മണ്ണാർക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റെന്ന് ഉറപ്പിച്ചതോടെ പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാർഥി നേരെ പോയത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന്.
നഗരസഭയിലെ 24-ാം വാർഡിലെ നമ്പിയംപടിയിലെ സ്ഥാനാർഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്.അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുന്നു അഞ്ജു സന്ദീപ് മത്സരിച്ചത്.









