പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ തിരഞ്ഞെടുപ്പില്‍ മുൻ എം.എല്‍.എയും കോണ്‍ഗ്രസ് മുൻ ഡി.സി.സി. പ്രസിഡന്റുമായ എ വി ഗോപിനാഥ് പരാജയപ്പെട്ടു.
അദ്ദേഹം നേതൃത്വം നല്കിയ ഇൻഡിപെൻഡന്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ഐ.ഡി.എഫ്.) മത്സരിച്ച പതിനൊന്ന് വാർഡുകളില്‍ ഏഴിലും തോല്‍വി നേരിട്ടു. ഒമ്ബതാം വാർഡില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോടാണ് ഗോപിനാഥ് 130 വോട്ടിന് പരാജയപ്പെട്ടത്.
പണ്ട് ‘പെരിങ്ങോട്ടുകുറിശ്ശിയിലെ ഉമ്മൻചാണ്ടി’ എന്നറിയപ്പെട്ടിരുന്ന ഗോപിനാഥ്, അടുത്ത കാലത്താണ് കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫുമായി സഹകരിച്ചത്.








