തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്
ദേശീയപാതയിലെ നാട്ടുകല്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസ് വാഹനവും ടെമ്ബോ വാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു









