ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ഒരാൾക്ക് പരിക്ക്.
അപകടം മുടപ്പല്ലൂർ പന്തപറമ്പിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ
മുടപ്പല്ലൂർ കിഴക്കേ പാറക്കൽ വേലായുധൻ (63) ആണ് മരിച്ചത്.
മുടപ്പല്ലൂർ സ്വദേശി സുനിൽ (30)നാണ് പരിക്കേറ്റത് .
ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം
മുടപ്പല്ലൂർ പന്തപറമ്പിൽ വേലായുധനും സുനിലും കൂടി റോഡ് മുറിച്ച് കടക്കവെ ആണ് അപകടം സംഭവിച്ചത്.
വടക്കഞ്ചേരി ഭാഗത്തുനിന്നും നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ ഓടിച്ച ബൈക്കാണ് ഇവരെ ഇടിച്ചത്.
നെന്മാറ അയലൂർ സ്വദേശികളാണ് ബൈക്കോടിച്ചത്









