കഴനി ചുങ്കത്തെ മൊബൈൽ ഷോപ്പിലെ മോഷണം;രണ്ട് പേർ പിടിയിൽ
ആലത്തൂർ: കഴനി ചുങ്കത്തെ മൊബൈൽ
ഷോപ്പിലെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. തിരുനെല്ലായ് മൂഴിപ്പാടം മനുരാജ് (25), പിരായിരി അണ്ടലക്കാട് അർഷാദ് (24) എന്നിവരാണ് ആലത്തൂർ പോലീസിൻ്റെ പിടിയിലായത്. കഴനി ചുങ്കത്തെ ഹൈടെക് മൊബൈൽ ഷോപ്പിലാണ് ഇക്കഴിഞ്ഞ 15 ന് പുലർച്ചെ മോഷണം നടന്നത്. 20,000 രൂപയും ഒന്നേ കാൽ
ലക്ഷം രൂപയോളം വരുന്ന ഫോൺ ആക്സസറീസുമാണ് നഷ്ടപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടി കൂടിയത്. മനുരാജ് 2018 ലും 2019 ലും കസബ, കോങ്ങാട്, ഹേമാംബിക നഗർ സ്റ്റേഷനുകളിൽ ബാറ്ററി മോഷണ കേസിലും 2024 ബൈക്ക് മോഷണ കേസിലും പ്രതിയാണ്. അർഷാദ് 2021 ൽ 16 കിലോ കഞ്ചാവുമായി ധർമപുരിയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഇരുവരും പെയിൻ്റിംഗ് തൊഴിലാളികളുമാണ്. ആലത്തൂർ സി.ഐ ടി.എൻ ഉണ്ണികൃഷ്ണൻ, എസ്.ഐ ആർ വിവേക് നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.










