ഹോട്ടൽ കപിലവസ്തുവിൽ തീപിടുത്തം
പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിന് തൊട്ടടുത്തുള്ള ഹോട്ടൽ കപിലവസ്തുവിൽ ഇന്ന് ഉച്ചയോടെയാണ് തീപടുത്തമുണ്ടായത്. അടുക്കളയിലെ കുക്കിംഗ് ഓയിലിൽ നിന്ന് പടർന്ന തീ ചിമ്മിനിയിലേക്കും പടരുകയായിരുന്നു. പരിസരം മുഴുവൻ പുക നിറഞ്ഞതോടെ താഴത്തെ നിലയിലുള്ള ആളുകളെ ഒഴിപ്പിച്ചു.
അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഹോട്ടലിലെ 28 റൂമുകളിലായി താമസിച്ചിരുന്ന മുഴുവൻ പേരെയും സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചു.









