ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ
പി ജെ പൗലോസ് ഇനി ഓർമ്മ
അസീസ് മാസ്റ്റർ
പാലക്കാട് : കെപിസിസി മുൻ സെക്രട്ടറിയും ജില്ലയിലെ കോൺഗ്രസിൻ്റെ അമരക്കാരനുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി ജെ പൗലോസ്(79)ഇനി ഓർമ്മ, അർബുദ ബാധിതനായി ചികിൽസയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി 10.30ഓടെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ മരണപ്പെടുകയായിരുന്നു.
പാലക്കാട് ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ചയാളാണ് പൗലോസ്. മുതിർന്ന നേതാവായിരുന്ന പി ബാലൻ്റെ സന്തതസഹചാരി കൂടിയായിരുന്നു. ഉമ്മൻചാണ്ടി, എകെ ആൻ്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളായിരുന്നു. പാർട്ടിക്കുള്ളിൽ വിമർശനം ഏൽക്കാത്ത നേതാവു കൂടിയായിരുന്നു പി ജെ പൗലോസ്. ഭാര്യ: ലീലാമ്മ പോൾ, മക്കൾ: ജോഷി പോൾ, മിനി ജോജു, സൗമ്യ ബാബു.
ലളിതമായ ജീവിതമായിരുന്നു പൗലോസ് ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ചത്. നേതൃനിരയിലുള്ളവരുമായി മാത്രമല്ല സാധാരണ പ്രവർത്തകരുമായി സുഹൃത്‌ബന്ധം കാത്തു സൂക്ഷിച്ച ജനനേതാവുകൂടി യായിരുന്നു പി ജെ പൗലോസ്. കഴിഞ്ഞ 25 വർഷക്കാലമായി വ്യക്തിപരമായും സംഘടനാപരമായും അഗാധമായ ബന്ധമാണ് കാത്തു സൂക്ഷിച്ചതെന്ന് കോൺഗ്രസ് നേതാവും സായാഹ്നം ദിനപത്രം ചീഫ് എഡിറററുമായ അസീസ് മാസ്‌ററർ പറഞ്ഞു.
പ്രസിദ്ധീകരണ രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തി വരുന്ന പ്രിയ ദർശിനി ബുക്ക് സ്‌ററാൾ സന്ദർശിച്ച് പുസ്തകങ്ങൾ വാങ്ങിക്കുന്ന ശീലവും പൗലോസ് എന്ന ജനകീയ നേതാവിന് ഉണ്ടായിരുന്നു. നല്ലൊരു വായനക്കാരൻ കൂടിയായ പൗലോസ് തൻ്റെ മികവാർന്ന പ്രവർത്തനം മൂലം പൊതു സമുഹത്തിൻ്റെ പിന്തുണയും നേടി കഴിഞ്ഞിരുന്നു.പി ജെ പൗലോസ് വായനക്കാരനാണ്. സംഘാടകനാണ്. വാഗ്മിയാണ് നേതൃപാടവമുള്ള അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ കുടി യാണ്. കോൺഗ്രസ് എന്ന വടവൃക്ഷമായ പ്രസ്ഥാനത്തെ ജില്ലയിൽ വളർ ത്തിയത് ആരാണെന്ന ചോദ്യത്തിന് ഉത്തരം പി ബാലനും പിജെ പൗലോസും എന്നു മാത്രമേ പറയാൻ കഴിയുകയുള്ളു. പി ജെ പൗലോസിന്റെ നിര്യാണ ത്തിൽ സായാഹ്നം ദിനപത്രം ആദരാജ്ഞലികൾ അർപ്പിക്കുന്നു










