ചന്ദ്രനഗറില്‍ വിദ്യാർഥിയെ കാണാതായതായി പരാതി. പാലക്കാട് ലയണ്‍സ് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് കാണാതായത്.
രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പാലക്കാട് കസബ പോലീസ് കുട്ടിക്ക് വേണ്ടി തെരച്ചില്‍ തുടരുന്നുകയാണ്.
കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.









