കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ടെത്തി
കുട്ടികള്‍ സുരക്ഷിതരെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. കോങ്ങാട് കെ പി ആർ പി സ്കൂളിലെ വിദ്യാർഥിനികളായ 13 കാരികളെ രാവിലെ ഏഴുമുതലായിരുന്നു കാണാതായത്. വീട്ടില്‍ നിന്ന് രാവിലെ 7 മണിക്ക് ട്യൂഷന് പോയിരുന്നു. തുടര്‍ന്ന് ട്യൂഷന്‍ സെന്‍ററില്‍ നിന്ന് സ്കൂളിലേക്ക് എന്നു പറഞ്ഞാണ് വിദ്യാർഥികള്‍ മടങ്ങി. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. സ്കൂളില്‍ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.









