കമ്ബനിയിൽ ഒരാൾക്ക് പരിക്ക്
വാളയാർ പൂലമ്ബാറയിൽ ഫോം നിർമാണ കമ്ബനിയിൽ തീപിടിത്തം. ഒരാൾക്ക് പൊള്ളലേറ്റു. സ്ഥിതി ചെയ്യുന്ന പ്യാരിലാൽ ഫോംസ് എന്ന കമ്ബനിയിലാണ് തീപിടിത്തം ഉണ്ടായത്.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്.
കിടക്ക നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫോം നിർമിക്കുന്ന കമ്ബനിയാണ് ഇത്. ഒരാൾക്ക് നിസാര പൊള്ളലേറ്റതായാണ് വിവരം.
പാലക്കാട്, കഞ്ചിക്കോട് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള സംഘമെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്









