പത്താം ക്ലാസുകാരുടെ ക്രൂരത; എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്; പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു.
മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്‌കൂളിലാണ് സംഭവം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിക്ക് സാരമുള്ളതായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ പോലിസ് കേസെടുത്ത് ജൈനൽ ജസ്റ്റിസ് ബോർഡിന് കൈമാറി








