നഴ്സായ യുവതി ഭർതൃവീട്ടി മരിച്ചനിലയിൽ
ചെർപ്പുളശ്ശേരി യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കിഴൂർ കല്ലുവെട്ടുകുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹ(22)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സ്നേഹയെ ഭർതൃവീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ ഭർത്താവ് കണ്ടത്.
സ്വകാര്യ ക്ലിനിക്കിലെ നഴ്സാണ്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സ്നേഹ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നതെന്ന് പറയുന്നു.
ചെർപ്പുളശ്ശേരി പോലീസ് സംഘവും വിരലടയാള വിദഗ്‌ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.










