പാലക്കാട് സ്വദേശിനിക്ക് നിപ
കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.
പാലക്കാട് നാട്ടുകൽ സ്വദേശിനിയായ
40കാരിക്കാണ് രോഗം
സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിപ വൈറസ് ബാധയുള്ളതായി പ്രാഥമിക പരിശോധനയിൽ തെളിഞ്ഞെങ്കിലും സ്ഥിരീകരണത്തിനായി സാമ്‌ബിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.
അതേസമയം, യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല.
യുവതിയുമായി സമ്ബർക്കത്തിൽ ഏർപ്പെട്ടവരെയും ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്.









