ബി ജെ പി മൈനോറിറ്റി സെൽ വൈസ് പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നു.
ബിജെപി ന്യൂനപക്ഷ വിഭാഗം സംഘടനയായ മൈനോറിറ്റി സെൽ ജില്ലാ വൈസ് പ്രസിഡണ്ട് സെയ്ദ് മുഹമ്മദ് തേങ്കുറുശ്ശി പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് പ്രസിഡൻറ് തങ്കപ്പൻ പാർട്ടി ജില്ലാ ആസ്ഥാനത്ത് വച്ച് അദ്ദേഹത്തെ ഹാരമണിയിച്ച് സ്വീകരിച്ചു. ബിജെപിയുടെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി എന്ന് സെയ്ദ് മുഹമ്മദ് പറഞ്ഞു








