പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന പ്രിയേഷിനും പൊള്ളലേറ്റിരുന്നു.
വീട് നിര്‍മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ ആറു തൊഴിലാളികള്‍ക്ക് നേരെയായിരുന്നു അയല്‍വാസിയായ നീരജ് പെട്രോള്‍ ബോംബ് എറിഞ്ഞത്. തൊഴിലാളികള്‍ തന്നെ കളിയാക്കുന്നുവെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്ന് നീരജ് പോലിസിനോട് പറഞ്ഞു.










