വാണിയംകുളത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്നും 63 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയി.
ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി വീടുപൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടില്‍ പോയിരുന്നു.ഈ സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്.
ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കള്‍ എത്തിയ വെള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.