പാലക്കാട്ട് തലവച്ചു കൊടുക്കാതിരുന്നത് നന്നായെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഞാൻ എല്ലാ തെരഞ്ഞെടുപ്പിലും കയറി മത്സരിക്കേണ്ട കാര്യമില്ല. ബിജെപിയിലെ കൃഷ്ണകുമാറിനെ പോലെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ ഞാനില്ല.
എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധ പരാമർശത്തില്‍ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന സിപിഎമ്മിനു ധാർമികതയില്ലെന്നും ഇപ്പോള്‍ രാജിവച്ചില്ലെങ്കില്‍ കൂടുതല്‍ മോശപ്പെട്ട അവസ്ഥയില്‍ ഇറങ്ങേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു.










