5000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി സി.കൃഷ്ണകുമാർ.
ബിജെപിയുടെ ശക്തികേന്ദ്രമായ നഗരപരിധിയില്‍ തങ്ങള്‍ വിചാരിച്ചതിലും പോളിംഗ് കൂടിയെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും അവരുടെ ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പഞ്ചായത്തുകളില്‍ പോളിംഗ് കുറഞ്ഞു. പതിനായിരത്തില്‍ അധികം വോട്ടുകളുടെ ലീഡാണ് നഗരസഭാ പരിധിയില്‍ പ്രതീക്ഷിക്കുന്നത്.
യുഡിഎഫിനു പിരായിരി പഞ്ചായത്തില്‍ ലഭിക്കുന്ന ലീഡിനെ മറികടക്കാനുള്ള ഭൂരിപക്ഷം നഗരസഭാ പരിധിയില്‍ എൻഡിഎയ്ക്ക് കിട്ടും. ഇത്തവണ പിരായിരി പഞ്ചായത്തില്‍ രണ്ടാംസ്ഥാനത്തേക്ക് എൻഡിഎ വരും.