കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ആദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരനൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി.
ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം . മുരളീധരന് സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്റെ പേരില്‍ മുരളീധരനെ വിമര്‍ശിച്ചിട്ടുണ്ട്..താന്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണ്. മുരളിയേട്ടനും കോണ്‍ഗ്രസിനും ഒപ്പം ഇനി ഉണ്ടാകും.
സന്ദീപ് വാര്യറെ ചേര്‍ത്ത് പിടിച്ച് പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് കെ മുരളീധരന് പറഞ്ഞു.