സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം; ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ബെന്നി ബെഹ്നാൻ
മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അതീവ രഹസ്യമായി സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്ബ് ബെന്നി ബെഹ്നാൻ പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് വിവരം.
വിഷയം പുറത്ത് പോകരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപിനെ അറിയിക്കുകയും ചെയ്തിരുന്നു.
പ്രാഥമിക ചര്‍ച്ചയിലൂടെ കോണ്‍ഗ്രസ് പ്രവേശനത്തിനുള്ള സന്നദ്ധത സന്ദീപ് വാര്യര്‍ അറിയിച്ചതോടെ ഇന്നലെ രാത്രി പ്രതിപക്ഷ നേതാവ് വിഡി സതീശനും ചര്‍ച്ച നടത്തി.
ഹരിഗോവിന്ദാണ് സന്ദീപ് വാര്യരുമായി ആദ്യം സംസാരിച്ച് കോണ്‍ഗ്രസിലേക്ക് വരാനുള്ള താത്പര്യമുണ്ടെന്ന വിവരം നേതൃത്വത്തെ അറിയിക്കുന്നത്. തുടര്‍ന്നാണ് ബെന്നി ബെഹ്നാൻ പ്രാഥമിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.










