സന്ദീപ് വാര്യര്‍ പുറത്തേക്ക് ? സിപിഎമ്മിലേക്കല്ല, സി പി ഐ പക്ഷത്തേ
ബി ജെ പിക്കെതിരെ കഴിഞ്ഞ ദിവസവും സന്ദീപ് തുറന്നടിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് ആർ എസ് എസ് നേതൃത്വം സന്ദീപിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നും ഇത്തരത്തില്‍ പാർട്ടിക്കെതിരായ വിമർശനം കടുപ്പിക്കുന്ന സാഹചര്യത്തില്‍ ഇനി സന്ദീപുമായി ചർച്ച വേണ്ടെന്ന നിലപാടിലാണ് ആർ എസ് എസ് എന്നാണ് സൂചന.
പാലക്കാട് കൃഷ്ണകുമാർ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും പാർട്ടിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറിയടക്കം അദ്ദേഹത്തെ സി പി എമ്മിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സന്ദീപ് സി പി എമ്മിലേക്കല്ല മറിച്ച് സി പി ഐയിലേക്ക് പോയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
മണ്ണാർക്കാട് സീറ്റിന്റെ കാര്യത്തിലും ധാരണ ഉണ്ടാക്കിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.









