വികസനമാണ് ചര്‍ച്ചയാകേണ്ടതെന്ന് എന്‍.എന്‍. കൃഷ്ണദാസ്; കൃഷ്ണദാസിനെ തള്ളി ജില്ല സെക്രട്ടറി
ട്രോളി വിവാദം തിരിച്ചടിയായതോടെ നിലപാട് മാറ്റി സി.പി.എം. ട്രോളിയല്ല, വികസനമാണ് ചര്‍ച്ചയാക്കേണ്ടതെന്ന് സംസ്ഥാന സമിതി അംഗം എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു.
കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് സി.പി.എം അല്ല, പൊലീസ് ആണ്. രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിലെ പ്രശ്നം. പാവപ്പെട്ട മനുഷ്യന്‍റെ ജീവിതപ്രശ്നം തെരഞ്ഞെടുപ്പ് സമയത്തല്ലാതെ എപ്പോഴാണ് ചർച്ച ചെയ്യേണ്ടത്. വോട്ട് സമയത്തല്ലേ എല്ലാവരെയും കണ്ടത്. വികസനമല്ലേ ചർച്ച ചെയ്യേണ്ടതെന്നും കൃഷ്ണദാസ് ചോദിച്ചു.
എന്‍.എന്‍ കൃഷ്ണദാസിന്‍റെ വാദം തള്ളി സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി എൻ. സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണ വിവാദവും തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണെന്ന് സുരേഷ് ബാബു പറഞ്ഞു.