പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാർ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാർത്ഥിയായിരുന്നു.
മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവർത്തനമാരംഭിക്കാൻ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ലഭിച്ചതായാണ് വിവരം.
2000 മുതല്‍ 2020 വരെ പാലക്കാട് നഗരസഭ കൗണ്‍സിലറായിരുന്നു. 2015-20 കാലഘട്ടത്തില്‍ നഗരസഭാ ഉപാധ്യക്ഷ പദവിയും വഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
അതേസമയം പാലക്കാട് സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും നേരത്തെ ഉയർന്നിരുന്നു.










