മുൻ എംഎല്‍എ പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം.
പാർട്ടി നടപടി നേരിട്ടയാള്‍ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടില്‍ നിന്നും സമ്മേളന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപാ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും ബിനാമി സ്വത്തുക്കള്‍ സമ്ബാദിച്ചതുമടക്കം വലിയ കണ്ടെത്തലുകകള്‍ ശശിക്കെതിരെ റിപ്പോർട്ടിലുണ്ട്.
ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.