മാറിയത് 14 വര്‍ഷത്തെ പിണക്കം, പാലക്കാട് നിന്നും ഒരു മണിക്കൂര്‍ ദൂരം
കേന്ദ്രവുമായി 14 വര്‍ഷമായി തുടരുന്ന തര്‍ക്കത്തിനൊടുവില്‍ കോയമ്ബത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 600 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനമെടുത്ത് തമിഴ്നാട്.
നമുക്കും നേട്ടം
പാലക്കാട് ജില്ലയിലെ കേരള അതിര്‍ത്തിയില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരത്തിലാണ് കോയമ്ബത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇത് പാലക്കാട് ജില്ലയിലെ സംരംഭങ്ങള്‍ക്ക് ഗുണകരമാകും. മേഖലയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ ലോകത്തെവിടെയും എത്തിക്കാമെന്നത് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ ഇടയാക്കും.
ലോജിസ്റ്റിക്സ് രംഗത്ത് വലിയ മാറ്റം വരുന്നതോടെ, പുതുതായി അനുമതി ലഭിച്ച പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റിയിലടക്കം, കൂടുതല്‍ നിക്ഷേപങ്ങളും വരും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.