സ്മാര്‍ട്ട് സിറ്റി പദ്ധതി; ഭൂമി ഏറ്റെടുത്തത് റെക്കോഡ് വേഗത്തില്‍
പാലക്കാട് ജില്ലയിലെ പുതുശ്ശേരി, കണ്ണമ്ബ്ര പഞ്ചായത്തുകളിലായാണ് 1710 ഏക്കർ ഭൂമി കണ്ടെത്തിയത്. ഇതില്‍ 1789 കോടി രൂപ ചെലവിട്ട് ഇതുവരെ 1460 ഏക്കർ ഏറ്റെടുത്തു.
ഇൻഡസ്ട്രിയല്‍ സ്മാർട്ട് സിറ്റി’ പദ്ധതിക്കായി സംസ്ഥാന സർക്കാറിനുവേണ്ടി നടത്തിപ്പ് ഏജൻസിയായ കിൻഫ്ര പാലക്കാട്ട് 1460 ഏക്കർ ഭൂമി ഏറ്റെടുത്തത് 14 മാസംകൊണ്ട്.
കേരളത്തില്‍ ഭൂമിയേറ്റെടുക്കല്‍ അത്ര എളുപ്പമല്ലെന്ന ചീത്തപ്പേര് മാറ്റിയെഴുതിയാണ് 3815 കോടി രൂപയുടെ പദ്ധതിക്കായുള്ള തീവ്രയജ്ഞത്തില്‍ കിൻഫ്രയോടൊപ്പം പാലക്കാട് ജില്ല ഭരണകൂടവും ചരിത്രമെഴുതിയത്.
കേന്ദ്ര അനുമതികൂടി ലഭിച്ചതോടെ ഡി.പി.ആറും മാസ്റ്റർ പ്ലാനും തയാറാക്കി വികസനത്തിന്റെ വ്യവസായ ഇടനാഴിക്കായി കാത്തിരിക്കുകയാണ് സംസ്ഥാനം.