മലമ്പുഴ അണക്കെട്ടിന്റെ നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 113.91 മീറ്ററും, സംഭരണശേഷി 195.6510 Mm3 ഉം ആകുന്നു. അണക്കെട്ടിലെ ജലനിരപ്പ് (29/08/2024, വൈകീട്ട് 4.00 മണിക്ക്) 113.84 മീറ്റർ എത്തിയിട്ടുണ്ട്. ജലനിരപ്പ് റൂൾ കർവിനോട് അടുത്തുകൊണ്ടിരിക്കുകയാണ്.
റൂൾ കർവ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തുകയാണെങ്കിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ മിതമായ തോതിൽ ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ തുറക്കേണ്ടിവരുന്നതാണ്. അങ്ങനെ തുറക്കേണ്ടി വന്നാൽ തന്നെ പത്രമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും വീണ്ടും അറിയിപ്പ് നൽകി മാത്രമേ തുറക്കുകയുള്ളൂ എന്നറിയിക്കുന്നു.
ഒരു കാരണവശാലും രാത്രി കാലങ്ങളിൽ സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതല്ലെന്നും അറിയിക്കുന്നു.