സിനിമാ മേഖലയിലെ സ്ത്രീകള്‍ തെളിവു സഹിതം മുകേഷിനെതിരെ ആരോപണമുന്നയിച്ചിട്ടും പാർട്ടി അദ്ദേഹത്തെ സംരക്ഷിക്കുന്നത് അദ്ദേഹത്തെ ഭയമുള്ളതിനാലാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.
മുകേഷിനെ പുറത്താക്കിയാല്‍ പാർട്ടിയിലെ പല പ്രമുഖരുടേയും ഇടതുപക്ഷ കലാകാരൻമാരുടേയും തലകള്‍ ഉരുളുമെന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി അംഗത്വ ക്യാമ്ബയിനിൻ്റെ ഭാഗമായി മഹിളാമോർച്ച സംസ്ഥാന കമ്മറ്റി സംഘടിപിച്ച ശില്പശാല പാലക്കാട് ബി ജെ പി ജില്ലാ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻറ് നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.