പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം നടത്തിയെന്ന് പരാതി
ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷിനെതിരെ ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളാണ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചർച്ചകള്‍ക്കായി ഗ്രൂപ്പ് യോഗം വിളിച്ച് ചേർത്തുവെന്നാണ് പരാതി.
മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എംപി യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ സമർപ്പിച്ച പരാതിയില്‍ ആരോപിക്കുന്നു.