പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പൊലീസിന്റെ ക്രൂരത. പാലക്കാട് നെന്മാറയില് 17കാരനെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു.
പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി നെന്മാറയില് താലൂക്ക് ആശുപത്രിയില്‍ ചികിത്സിയിലാണ്.വാഹനത്തിന്റെ അരികിലേക്ക് വിളിച്ചുവരുത്തിയ ഉടൻ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. തലയിലും കഴുത്തിലും പോലീസ് ഉദ്യോഗസ്ഥൻ മാരകമായി മർദ്ദിച്ചെന്നും വിദ്യാർത്ഥി വ്യക്തമാക്കി. പൊലീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്.