കാവശേരിയില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം.
കോണ്‍ഗ്രസ് പ്രവർത്തക൪ക്കു നേരെയാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതില്‍ പ്രകോപിതരായാണ് മുദ്രാവാക്യം വിളിച്ചത്. സിപിഎം പഞ്ചായത്തംഗങ്ങളുള്‍പ്പെടെ പ്രവ൪ത്തകരാണ് മുദ്രാവാക്യം വിളിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു പ്രകോപന മുദ്രാവാക്യം.