വിത്തനശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കൊശനിപ്പള്ളം കുന്നത്തു വീട്ടില്‍ കാര്‍ത്യായനിക്ക് (55) ഗുരുതര പരുക്ക്.
വീടിനടുത്ത് പാടത്തെ പച്ചക്കറിക്ക് വളമിടുന്നതിനിടയിലാണ് ഒറ്റപ്പന്നി ആക്രമിച്ചത്.
നിലവിളി കേട്ടെത്തിയവര്‍ പന്നിയെ ഒച്ചവെച്ച് ഓടിച്ചുവിട്ടതിനു ശേഷമാണ് കാര്‍ത്യായനിയെ ആശുപത്രിയില്‍ എത്തിച്ചത്. തലയിലും കൈയിലും പരുക്കേറ്റ കാര്‍ത്യായനിയെ നെന്മാറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. ഗുരുതര പരുക്കുള്ളതിനാല്‍ തുടര്‍ ചികിത്സയ്ക്കായി ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.