കുമരനെല്ലൂരില്‍ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമരനല്ലൂര്‍ അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) വയസ് ആണ് മരിച്ചത്.
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍ സംസ്കാരം നടത്തി.