കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ. ശശി.
അന്വേഷണ കമീഷൻ സാമ്ബത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ, സി.പി.എമ്മില്‍ തരംതാഴ്ത്തപ്പെട്ട ശശി പ്രതികരിക്കുകയായിരുന്നു.
നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കൊന്നുമറിയില്ലെന്നായിരുന്നു മറുപടി. ഞാന്‍ കമ്യൂണിസ്റ്റാണ്, പാര്‍ട്ടിക്കാരനായി നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ ഒരു വിഷയവും മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തയാറല്ല -അദ്ദേഹം പറഞ്ഞു.