ജനതാദള്‍ പ്രവർത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ വെറുതെ വിട്ടു.
സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, പ്രവർത്തകരായ അത്തിമണി അനില്‍, കൃഷ്ണൻകുട്ടി, ഷണ്മുഖൻ, പാർഥൻ, ഗോകുല്‍ദാസ് എന്നിവരെയാണ് വെറുതെ വിട്ടത്.
വണ്ടിത്താവളം സ്വദേശികളും ജനതാദള്‍ പ്രവർത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അതിവേഗ കോടതിയുടെ വിധി. 2002 ല്‍ ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ജീപ്പിടിച്ചായിരുന്നു കൊലപാതകം.