ബാലികക്കുനേരെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കിഴക്കേ പാളയം വടക്കഞ്ചേരി സന്തോഷ് എന്ന സന്യാസിന് (42) ഒമ്ബത് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷ വിധിച്ചത്.
പിഴ അടക്കാത്ത പക്ഷം നാലുമാസം അധിക കഠിനതടവ് അനുഭവിക്കണം. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.