പറവൂർ: കുടുംബവഴക്കിനെ തുടർന്ന് മരുമകളെ വെട്ടി കൊലപ്പെടുത്തിയ ശേഷം വൃദ്ധൻ തൂങ്ങിമരിച്ചു. വടക്കുംപുറം എസ് എൻ റോഡിൽ കാനപ്പിള്ളി സെബാസ്റ്റ്യനാണ് (65) മരുമകൾ ഷാനു (34) വിനെ വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് സെബാസ്റ്റ്യൻ തൂങ്ങിമരിക്കുകയായിരുന്നു. വടക്കേക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.