Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ദയയുടെ നേതൃത്വത്തിൽ നടന്ന വെള്ളിനേഴി കാരുണ്യവിപ്ളവം ചരിത്രം സൃഷ്ടിച്ചു.

Palakkad News by Palakkad News
2 years ago
in CHITTUR, OTTAPPALAM, PALAKKAD
0
ദയയുടെ നേതൃത്വത്തിൽ നടന്ന വെള്ളിനേഴി കാരുണ്യവിപ്ളവം ചരിത്രം സൃഷ്ടിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദയയുടെ നേതൃത്വത്തിൽ നടന്ന വെള്ളിനേഴി കാരുണ്യവിപ്ളവം ചരിത്രം സൃഷ്ടിച്ചു.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)

ദയയുടെ നേതൃത്വത്തിൽ നടന്ന വെള്ളിനേഴി കാരുണ്യവിപ്ളവം ചരിത്രം സൃഷ്ടിച്ചു.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)

പാലക്കാട്. വെള്ളിനേഴി, തിരുവാഴിയോട്-തിരുനാരായണപുരം തേക്കിൻകാട്ടിൽ വീട്ടിൽ രാമചന്ദ്രൻ്റേയും, ഐശ്വര്യയുടേയും മകൻ ആരൂഷ് എന്ന രണ്ടരവയസ്സുകാരൻ്റെ ജീവൻരക്ഷിക്കാനായാണ് പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിടേയും സംയുക്താഭിമുഖ്യത്തിൽ 2023 ഒക്ടോബർ 1ന് വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ കാരുണ്യവിപ്ളവമെന്ന പേരിൽ ധനസമാഹരണ യജ്ഞം നടത്തിയത്.

രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കലിന് നിർദ്ദേശിക്കപ്പെട്ട് വെല്ലൂർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കുന്ന രണ്ടരവയസ്സുകാരൻ ആരൂഷിനായി വെള്ളിനേഴിയിലെ പല സന്നദ്ധ സംഘടനകളും ദയയുടെ പ്രവർത്തനത്തിനൊപ്പം അണിനിരന്നു.
വി.ടി.ബികോളേജ് വിദ്യാർത്ഥികളും ഇതിന്റെ ഭാഗമായി വളണ്ടിയർമാരായി സേവനത്തിനിറങ്ങി.
കാരുണ്യവിപ്ലവത്തിലൂടെ
6 മണിക്കൂർ കൊണ്ട് 30ലക്ഷം രൂപ ധനശേഖരണം ലക്ഷ്യംവെച്ച് നടത്തുന്ന കാരുണ്യ വിപ്ലവത്തിന്റെ പഞ്ചായത്തുതല ഉത്ഘാടനം ഒക്ടോബർ ഒന്നിന് കാലത്ത് 8മണിക്ക് അടക്കാപുത്തൂർ എ.യു.പി സ്കൂളിൽ ഷൊർണ്ണൂർ എംഎൽഎ പി.മമ്മിക്കുട്ടി നിർവ്വഹിച്ചു.

തുടർന്ന് കാലത്ത് 9മണിക്ക് ഇരുപത് പേരടങ്ങുന്ന 100 സ്ക്വാഡുകളായി പിരിഞ്ഞ് 100സീൽഡ് ബക്കറ്റുകളുമായി മുൻകൂട്ടി നിശ്ചയിച്ച സ്ക്വാഡുകൾ പഞ്ചായത്തിലെ 65 ബൂത്തുകളിൽ നിന്നും ബക്കറ്റുകളുമായി ധനശേഖരണത്തിനിറങ്ങി.
ആറുമണിക്കൂർ കൊണ്ട് മുപ്പതുലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യമായിരുന്നുവെങ്കിലും.,

ആകെ 1,16,94,829/-(ഒരുകോടി ,പതിനാറു ലക്ഷത്തി,തൊണ്ണൂറ്റിനാലായിരത്തി,എണ്ണൂറ്റി ഇരുപത്തിഒൻപത് രൂപ) സമാഹരിക്കാൻ കഴിഞ്ഞു.

(നാട്ടിലും, വിദേശത്തുമുള്ള സുമനസ്സുകളായ നിരവധിയാളുകൾ ബാങ്ക് അക്കൗണ്ടുകളിലൂടെ നൽകിയ 7735159/- എഴുപത്തിയേഴുലക്ഷത്തി, മുപ്പത്തിയഞ്ചായിരത്തി,ഒരുനൂറ്റിഅൻപത്തിഒൻപതുരൂപ ഉൾപ്പെടെയാണ് ഈ തുക സമാഹരിക്കാൻ കഴിഞ്ഞത്.)

ആകെ ലഭിച്ച തുക വൈകുന്നേരം 5മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് കാനറാ ബാങ്ക് വെള്ളിനേഴി ബ്രാഞ്ച് മാനേജർക്ക് കൈമാറി.

വൈകുന്നേരം 5മണിക്ക് നടന്ന സമാപന സമ്മേളനം രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനംചെയ്തു.

ഈ ധനസമാഹരണത്തിലൂടെ ലഭിക്കുന്ന തുകയിൽ ആരുഷിൻ്റെ മജ്ജ മാറ്റിവെക്കലിനും തുടർചികിത്സക്കും വിനിയോഗിക്കുകയും, അധികം ലഭിച്ച സംഖ്യയുടെ 80 ശതമാനവും വെള്ളിനേഴി പഞ്ചായത്തിലെ 13വാർഡുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന നിർധനരും, നിരാലംബരുമായ രോഗികൾക്കുമായി വിനിയോഗിക്കുമെന്നും, ബാക്കി തുക വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് പുറത്തുള്ള രോഗികൾക്കായും വിനിയോഗിക്കുമെന്നും ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ്,
വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജയലക്ഷ്മി, ജില്ലാപഞ്ചായത്തംഗം ശ്രീധരൻമാസ്റ്റർ, ജനറൽ കൺവീനർ ശങ്കർ. ജി. കോങ്ങാട്, വെള്ളിനേഴി ഗ്രാമപഞ്ചായത്തംഗം സി.രാധാകൃഷ്ണൻ, ദയ ട്രസ്റ്റി മോഹൻദാസ് മഠത്തിൽ എന്നിവർ അറിയിച്ചു.

ആരൂഷ് ഒരു വർഷമായി രക്താർബുദം ബാധിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മജ്ജ മാറ്റി വെച്ചാൽ മാത്രമേ ജീവൻ നിലനിർത്താനാവൂ എന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്.

കാരുണ്യ വിപ്ലവത്തിൽ കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ പങ്കെടുത്ത മുഴുവൻ ജനങ്ങൾക്കും സംഘാടകസമിതി നന്ദി അറിയിച്ചു.

ആരൂഷിനെ സഹായിക്കാനാഗ്രഹിക്കുന്ന സുമനസ്സുകൾക്കായി വെള്ളിനേഴി കാനറ ബാങ്ക് ശാഖയിൽ അക്കൗണ്ടും തുറന്നിരുന്നു.

Previous Post

യുവാക്കള്‍ വയലില്‍ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി റിമാൻഡില്‍

Next Post

തൃത്താലയില്‍ യുവാവിനെ വെട്ടിക്കൊന്നു

Palakkad News

Palakkad News

Next Post
തൃത്താലയില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃത്താലയില്‍ യുവാവിനെ വെട്ടിക്കൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News