വിസ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കര്‍ അറസ്റ്റില്‍. ബാംഗ്ലൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് സത്യജയെ അറസ്റ്റ് ചെയ്തത്.
കാനഡയിലേക്ക് പായ്ക്കിങ് വിസ നല്‍കാമെന്ന് പറഞ്ഞ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ അസര്‍ബൈജാനില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 200ലധികം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണവും പാസ്പോര്‍ട്ടും കൈക്കലാക്കുകയും ചെയ്തു. കാസര്‍ഗോഡ് ആദൂര്‍ പോലീസ് സ്റ്റേഷൻ, പെരുമ്ബാവൂര്‍ പോലീസ് സ്റ്റേഷൻ എന്നീ സ്ഥലങ്ങളിലായി ഇവര്‍ക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.