കല്ലടിക്കോട് : ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ ബൈക്കാണ് പൊട്ടിത്തെറിച്ചത്.
നിര്‍മാണ കമ്ബനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്കാന് കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു.
കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സ പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.